സിറ്റി സ്റ്റൈൽ
കോപ്പൻഹേഗൻ/ലൈപ്സിഗ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് ആധികാരിക ജയം. ഡാനിഷ് ക്ലബ്ബായ എഫ്സി കോപ്പൻഹേഗനെ 1-3നു കീഴടക്കി. കെവിൻ ഡുബ്രൂയിൻ (10’), ബെർണാഡൊ സിൽവ (45’), ഫിൽ ഫോഡൻ (90+2’) എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്. “ഐ ലൗ ബെല്ലിങ്ഗം” ജർമൻ ക്ലബ്ബായ ലൈപ്സിഗിന് എതിരേ 1-0നാണ് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. 48-ാം മിനിറ്റിൽ ബ്രാഹിം ഡിയസിന്റെ വകയായിരുന്നു റയലിന്റെ ജയം കുറിച്ച ഗോൾ. ഗോൾ നേടിയശേഷം ബ്രാഹിം ഡിയസ് പരിക്കേറ്റ് പുറത്തിരിക്കുന്ന സഹതാരം ജൂഡ് ബെല്ലിങ്ഗമിന്റെ ഗോൾ ആഘോഷം കോപ്പിയടിച്ചു.
“എനിക്ക് ബെല്ലിങ്ഗമിനെ ഇഷ്ടമാണ്. ടീമിൽ അദ്ദേഹം എത്തിയപ്പോൾ മുതൽ ഞങ്ങൾ അടുപ്പത്തിലാണ്, ഞാനാണ് അദ്ദേഹത്തെ സ്പാനിഷ് പഠിക്കാൻ സഹായിക്കുന്നത് ” – മത്സരശേഷം ബ്രാഹിം ഡിയസ് വ്യക്തമാക്കി.
Source link