WORLD
യു.എ.ഇയിൽ ചൈനയുടെ ഡ്രാഗൺ മാർട്ടിന് ബദലായി ഇന്ത്യയുടെ ഭാരത് മാർട്ട്; 2025-ഓടെ നിലവിൽ വരും
ദുബായ്: കയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ വെെവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വിൽപനയ്ക്കെത്തിക്കുന്നതിനായി യു.എ.യിൽ ഭാരത് മാർട്ട് സൗകര്യമൊരുക്കാൻ ഇന്ത്യ. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെെനയുടെ ഡ്രാഗൺ മാർട്ട് സമാനമായ രീതിയിലായിരിക്കും പദ്ധതിയെന്നാണ് വിവരം.ഡി.പി വേൾഡ് നിയന്ത്രിക്കുന്ന ജാഫ്സ പ്രദേശത്താണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിലായിരിക്കും പദ്ധതി. റീട്ടെയിൽ ഷോറൂമുകളും ഗോഡൗണുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും മാർട്ടിലുണ്ടായിരിക്കും. കൂടാതെ, ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വീങ്ങുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Source link