റബറിനെ കേന്ദ്രസര്‍ക്കാര്‍ തുണയ്ക്കും: ഡോ. സാവര്‍ ധനാനിയ
റെജി ജോസഫ് കോട്ടയം: റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി ഹെക്ടറിന് 25,000 രൂപയില്‍നിന്ന് 40,000 രൂപയായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് വാണിജ്യമന്ത്രാലയം അനുമതി നല്‍കിയതായി റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. റബര്‍ ബോര്‍ഡിന് ഇക്കൊല്ലത്തെ ബജറ്റില്‍ വിഹിതം വര്‍ധിപ്പിച്ചത് ഇതുകൂടി ലക്ഷ്യംവച്ചാണ്. ആര്‍പിഎസുകള്‍ മുഖേനയും ഉത്തേജനപാക്കേജുകള് വരും. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായി ധനാനിയ ദീപികയോടു പറഞ്ഞു. ടാപ്പിംഗ് പൂര്‍ത്തിയായ റബര്‍ തടിക്ക് ന്യായമായ സ്ഥിരംവില ഉറപ്പാക്കും. ആര്പിഎസുകളുടെയും റബര്‍ ബോര്‍ഡ് കമ്പനികളുടെയും സഹകരണത്തോടെ പ്ലൈവുഡ് കമ്പനികള്‍ക്ക് തടി ഓര്‍ഡന്‍ അനുസരിച്ച് എത്തിക്കാനുള്ള നടപടിയെടുക്കും. കൂടാതെ റബര്‍ തടി ഫര്‍ണിച്ചറുകള്‍ക്കുള്ള സാധ്യതയും ആരായും. ഇടനിലക്കാരുടെ ചൂഷണമാണ് റബര്‍ തടി വില ഇടിക്കുന്നത്. തടി ഒരുമിച്ച് വില്‍ക്കാതെ ഡിമാന്‍ഡ് അനുസരിച്ച് വിറ്റ് വിലസ്ഥിരത ഉറപ്പാക്കാനാണ് ശ്രമം. റബര്‍ ബോര്‍ഡില്‍ നിലവില്‍ 950 ജീവനക്കാരുണ്ട്. ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ പുതിയ നിയമനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവുമൂലം റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ ബില്ല് അപ്ലോഡിംഗ് ജോലികള്‍ക്ക് മുടക്കം വരില്ല. അധികജോലിക്കാരുള്ള ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ഈ ജോലി നല്കി പ്രശ്നം പരിഹരിക്കും. മാത്രവുമല്ല സാങ്കേതിക സാധ്യതകള്‍ ഇതില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.
കോട്ടയം, കൊച്ചി മാര്‍ക്കറ്റുകള്‍ക്കു പുറമെ അഗര്‍ത്തല വിപണി വിലയും നിലവില്‍ റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തില്‍ ഉത്പാദനചെലവ് കൂടുതലായതിനാലാണ് വിലയില്‍ വര്‍ധനയുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുറഞ്ഞ വിലയ്ക്ക് ഷീറ്റ് വാങ്ങി വ്യാപാരികളും റബര്‍ ബോര്‍ഡ് കമ്പനികളും വിറ്റ് ലാഭമെടുക്കുന്നതായി വിമര്‍ശനമുണ്ട്. നിലവില്‍ അവിടത്തെ കര്‍ഷകര്‍ പരമാവധി ഉയര്‍ന്ന വിലയ്ക്ക് റബര്‍ വില്ക്കാന് ശ്രമിക്കുന്നതിനാല്‍ ഇത്തരം വ്യാപാരത്തിന് കുറവുവന്നിട്ടുണ്ട്. റബര്‍ ഗവേഷണം ഇന്ത്യയില്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. ആസന്ന ഭാവിയില്‍ ഉത്പാദനശേഷി കൂടിയ പുതിയ ക്ലോണുകള്‍ വരും. ആര്‍ആര്‍ഐഐ 400 സീരീസ് ക്ലോണുകള്‍ പരാജയമാണെന്ന് തോന്നുന്നില്ല. 400 സീരീസിന് തമിഴ്നാട്ടില്‍ ഹെക്ടറിന് ശരാശരി 2000 കിലോയും കേരളത്തില്‍ 1800 കിലോയും ഉത്പാദനമുണ്ട്. കേരളത്തില്‍ താപനിലയിലെ വര്‍ധനവും മഴക്കുറവും ഉത്പാദനത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ടാപ്പിംഗ് നടത്താനേ സാധിക്കുന്നുള്ളൂവെങ്കിലും ശരാശരി ഉത്പാദത്തില്‍ കുറവു വരില്ല. റബര്‍ കൃഷി പാടേ ഉപേക്ഷിക്കുകയോ വിലയിടിവില്‍ ആശങ്കപ്പെടുകയോ വേണ്ട. ലോകസൂചക വിലയിരുത്തിയാല്‍ റബര്‍ വില ഉയരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്- ധനാനിയ അഭിപ്രായപ്പെട്ടു.

Source link