CINEMA

‘മികച്ച ഉദ്ഘാടകയ്ക്കുള്ള അവാർഡ്’; മറുപടിയുമായി ഹണി റോസ്

ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ ‘മികച്ച ഉദ്ഘാടകയ്ക്കുള്ള’ ഒരു അവാർഡ് ഉണ്ടെങ്കിൽ ആ പുരസ്കാരം ആരായിരിക്കും സ്വന്തമാക്കുക. കേരളത്തിലാണെങ്കിൽ അത് ഹണി റോസ് ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഇങ്ങനെയൊരു ‘പുരസ്കാരവു’മായി ബന്ധപ്പെട്ട് നടി തന്നെ പങ്കുവച്ച ട്രോൾ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്രോൾ വിഡിയോ ഹണി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. കട ഉദ്ഘാടത്തിന് താൻ എത്തുന്നു എന്നു പറഞ്ഞുകൊണ്ടുള്ള നടിയുടെ വ്യത്യസ്ത വിഡിയോകളാണ് ട്രോൾ രൂപത്തിൽ വിഡിയോയിൽ ചേർത്തിരിക്കുന്നത്.

ട്രോളന്മാർക്ക് പ്രോത്സാഹനം നൽകുന്ന ഹണി ഒരിക്കലും അവരെ നിരാശപ്പെടുത്താറില്ല. എന്നാൽ തന്നെ വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ വിഡിയോകൾക്ക് കൃത്യമായ മറുപടിയും നടി നൽകാറുണ്ട്.

കേരളത്തിൽ ഇപ്പോൾ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

അതേസമയം മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.
ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.

English Summary:
Honey Rose Responds To A Troll Video


Source link

Related Articles

Back to top button