ദുബായ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ‘പ്രാവ്’
യൂണിവേഴ്സൽ ഫിലിം മേക്കിങ് കൗൺസിലും ജെനെസിസ് അൾട്ടിമ ദുബായും സംഘടിപ്പിക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഓഫ് ദുബായ് 2024ൽ മലയാള ചലച്ചിത്രം പ്രാവ് പ്രദർശിപ്പിക്കും. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്തത്. കേരളത്തിലെ തിയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിലെത്തും. അമിത് ചക്കാലക്കൽ ആണ് പ്രാവിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
മനോജ് കെ.യു., സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രാവിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിഇറ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമാണം.
ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണൻ , സംഗീതം: ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിങ്: ജോവിൻ ജോൺ.
ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ഉണ്ണി. കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. മഞ്ജുമോൾ, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ: കരുൺ പ്രസാദ്, സ്റ്റിൽസ്: ഫസ ഉൾ ഹഖ്, ഡിസൈൻസ്: പനാഷേ, പിആർഓ: പ്രതീഷ് ശേഖർ.
English Summary:
Praavu Movie At Dubai Film Festival
Source link