ലിവർ ഒന്നാമത്
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് ഉജ്വല ജയം. ബേൺലിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. അതേസമയം, ആഴ്സണൽ എവേ പോരാട്ടത്തിൽ 6-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നിലംപരിശാക്കി. ജയത്തോടെ 54 പോയിന്റുമായി ലിവർപൂൾ വീണ്ടും പട്ടികയിൽ ഒന്നാമതെത്തി. 52 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 52 പോയന്റുള്ള ആഴ്സണൽ മൂന്നാം സ്ഥാനത്തുണ്ട്.
മറ്റ് മത്സരങ്ങളിൽ ഫുൾഹാം 3-1ന് ബേൺമത്തിനെയും ഷെഫീൽഡ് യുണൈറ്റഡ് 3-1ന് ലൂട്ടനെയും ടോട്ടൻഹാം 2-1ന് തോൽപ്പിച്ചു.
Source link