മെസിക്കെതിരേ പ്രതിഷേധം; അർജന്റീനയുടെ സൗഹൃദമത്സരം റദ്ദാക്കി
ബെയ്ജിംഗ്: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ ഏഷ്യൻ പര്യടന വിവാദത്തിനു പിന്നാലെ ചൈനയിൽ അടുത്ത മാസം നടക്കേണ്ട അർജന്റീനയുടെ സൗഹൃദ മത്സരം റദ്ദാക്കി. ഹോങ്കോംഗ് ഇലവന് എതിരായ ഇന്റർ മയാമിയുടെ മത്സരത്തിൽ ഒരു മിനിറ്റ് പോലും മെസി ഇറങ്ങിയിരുന്നില്ല. പരിക്കിനെത്തുടർന്നായിരുന്നു മെസി കരയ്ക്കിരുന്നത്. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം ജപ്പാനിൽ വിസൽ കോബിക്കെതിരായ സൗഹൃദത്തിന്റെ അവസാന 30 മിനിറ്റ് മെസി കളിച്ചു. ഇതാണ് ചൈനയിൽ മെസിക്കെതിരേ വൻ പ്രതിഷേധത്തിനു കാരണമായത്.
മെസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അർജന്റീനയുടെ മത്സരങ്ങൾ റദ്ദാക്കിയത്. നൈജീരിയയ്ക്കെതിരേ ഹാങ്ഝൗവിലും ഐവറികോസ്റ്റിനെതിരേ ബെയ്ജിംഗിലുമായിരുന്നു അർജന്റീനയുടെ മത്സരം.
Source link