SPORTS

അ​​ക്ഷ​​യ് അ​​ടി​​ച്ചെ​​ടു​​ത്തു; ജ​​ല​​ജ് എ​​റി​​ഞ്ഞി​​ട്ടു


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ക്ഷ​​യ്‌​യു​​ടെ സെ​​ഞ്ചു​​റി പോ​​രാ​​ട്ടം കേ​​ര​​ള​​ത്തി​​ന്‍റെ സ്കോ​​ർ 350 ക​​ട​​ത്തി​​യ​​പ്പോ​​ൾ ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ പ​​ന്ത് ബം​​ഗാ​​ളി​​ന്‍റെ വി​​ക്ക​​റ്റു​​ക​​ൾ പി​​ഴു​​തെ​​ടു​​ത്തു. ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ബം​​ഗാ​​ളി​​നെ​​തി​​രേ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 363 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യ കേ​​ര​​ളം, 172 റ​​ണ്‍​സി​​നി​​ടെ അ​​വ​​രു​​ടെ എ​​ട്ടു വി​​ക്ക​​റ്റ് പി​​ഴു​​തു. ര​​ണ്ടാം ദി​​ന​​ത്തെ ക​​ളി അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ബം​​ഗാ​​ളി​​നു വേ​​ണ്ടി 27 റ​​ണ്‍​സു​​മാ​​യി ക​​ര​​ണ്‍ ലാ​​ലും ഒ​​ന്പ​​തു റ​​ണ്‍​സോ​​ടെ സൂ​​ര​​ജ് ജ​​സ്വാ​​ളു​​മാ​​ണ് ക്രീ​​സി​​ൽ ഒ​​ന്നാം ദി​​നം സ​​ച്ചി​​ൻ ബേ​​ബി​​ക്ക് ഉ​​റ​​ച്ച പി​​ന്തു​​ണ ന​​ല്കി​​യ അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ ഇ​​ന്ന​​ലെ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ന്‍റെ പേ​​രി​​ൽ സെ​​ഞ്ചു​​റി കു​​റി​​ച്ചു. 222 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് ഒ​​ന്പ​​ത് ബൗ​​ണ്ട​​റി ഉ​​ൾ​​പ്പെ​​ടെ 106 റ​​ണ്‍​സ് അ​​ക്ഷ​​യ് സ്വ​​ന്ത​​മാ​​ക്കി. നാ​​ലി​​ന് 256 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം ദി​​നം ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​ന് സ്കോ​​ർ 291 ൽ ​​നി​​ൽക്കേ 124 റ​​ണ്‍​സ് എ​​ടു​​ത്ത സ​​ച്ചി​​ൻ ബേ​​ബി​​യു​​ടെ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി.

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ (13), ശ്രേ​​യ​​സ് ഗോ​​പാ​​ൽ (2) എ​​ന്നി​​വ​​ർ വേ​​ഗം മ​​ട​​ങ്ങി. വാ​​ല​​റ്റം അ​​തി​​വേ​​ഗം പ​​വ​​ലി​​യ​​നി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ബേ​​സി​​ൽ ത​​ന്പി ചെ​​റി​​യ പ്ര​​തി​​രോ​​ധം തീ​​ർ​​ത്തു. 40 പ​​ന്ത് നേ​​രി​​ട്ട ബേ​​സി​​ൽ ഒ​​രു സി​​ക്സും ഒ​​രു ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പെ​​ടെ 20 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ബം​​ഗാ​​ളി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് സ്കോ​​ർ 41ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ന​​ഷ്ട​​മാ​​യി. 107 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് എ​​ന്ന നി​​ല​​യി​​ൽ നി​​ന്ന് എ​​ട്ടി​​ന് 151 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് ബം​​ഗാ​​ൾ കൂ​​പ്പുകു​​ത്തി. ഇ​​ന്ന​​ലെ ബം​​ഗാ​​ളി​​ന് ന​​ഷ്ട​​മാ​​യ എ​​ട്ടി​​ൽ ഏ​​ഴ് വി​​ക്ക​​റ്റും ജ​​ല​​ജ് സ​​ക്സേ​​ന സ്വ​​ന്ത​​മാ​​ക്കി. 20 ഓ​​വ​​റി​​ൽ 67 റ​​ണ്‍​സ് വി​​ട്ടു​​കൊ​​ടു​​ത്താ​​ണ് ജ​​ല​​ജി​​ന്‍റെ ഏ​​ഴു​​വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം.


Source link

Related Articles

Back to top button