SPORTS

സ​​ച്ചി​​ൻ ബേ​​ബിക്ക്​​ സെ​​ഞ്ചു​​റി; ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ കേ​​ര​​ളം ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ബൗ​​ളിം​​ഗ് പ​​ട​​യ്ക്കു സ​​ച്ചി​​നെ ത​​ള​​യ്ക്കാ​​നാ​​യി​​ല്ല. പേ​​സ​​ർ​​മാ​​രെ​​യും സ്പി​​ന്ന​​ർ​​മാ​​രെയും തു​​ന്പ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ല​​ങ്ങും വി​​ല​​ങ്ങും അ​​ടി​​ച്ചു പാ​​യി​​ച്ച സ​​ച്ചി​​ൻ ബേ​​ബി​​യു​​ടെ സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ആ​​ദ്യ​​ദി​​നം ബം​​ഗാ​​ളി​​നെ​​തി​​രേ കേ​​ര​​ളം ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ഒ​​ന്നാം ദി​​നം സ്റ്റം​​പ് എ​​ടു​​ക്കു​​ന്പോ​​ൾ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 265 എ​​ന്ന നി​​ല​​യി​​ലാ​​ണ് കേ​​ര​​ളം. സെ​​ഞ്ചു​​റി​​യു​​മാ​​യി സ​​ച്ചി​​ൻ ബേ​​ബി​​യും (110) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി അ​​ക്ഷ​​യ് ച​​ന്ദ്ര​​നു​​മാ​​ണ് (76) ക്രീ​​സി​​ൽ. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത കേ​​ര​​ള​​ത്തി​​ന് തു​​ട​​ക്കം ശു​​ഭ​​ക​​ര​​മാ​​യി​​രു​​ന്നി​​ല്ല. സ്കോ​​ർ 26ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ആ​​ദ്യ​​വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. 13 റ​​ണ്‍​സ് എ​​ടു​​ത്ത ഓ​​പ്പ​​ണ​​ർ രോ​​ഹ​​ൻ കു​​ന്നു​​മ്മേ​​ലി​​നെ സൂ​​ര​​ജ് ജ​​സ്വാ​​ളി​​ന്‍റെ പ​​ന്തി​​ൽ മ​​നോ​​ജ് തി​​വാ​​രി ക്യാ​​ച്ചി​​ലൂ​​ടെ പു​​റ​​ത്താ​​ക്കി. സ്കോ​​ർ 40ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ര​​ണ്ടാം വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി, 15 പ​​ന്തി​​ൽ മൂ​​ന്നു റ​​ണ്‍​സു​​മാ​​യി രോ​​ഹ​​ൻ പ്രേം ​​പ​​വ​​ലി​​യ​​നി​​ലേ​​ക്ക്. തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ണ​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ അ​​തി​​ഥി​​താ​​ര​​വും ഓ​​പ്പ​​ണ​​റു​​മാ​​യ ജ​​ല​​ജ് സ​​ക്സേ​​ന പ്ര​​തി​​രോ​​ധ​​ത്തി​​ലേ​​ക്ക് മാ​​റി. ജ​​ല​​ജി​​ന് കൂ​​ട്ടാ​​യി മ​​റു​​വ​​ശ​​ത്ത് സ​​ച്ചി​​ൻ ബേ​​ബി എ​​ത്തി​​യ​​തോ​​ടെ കേ​​ര​​ളം തു​​ന്പ​​യി​​ൽ താ​​ളം ക​​ണ്ടെ​​ത്തി. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ മെ​​ല്ലെ ഉ​​യ​​ർ​​ത്തി. സ്കോ​​ർ 82ൽ ​​നി​​ൽ​​ക്കേ 118 പ​​ന്തി​​ൽ അ​​ഞ്ച് ബൗ​​ണ്ട​​റി ഉ​​ൾ​​പ്പെ​​ടെ 40 റ​​ണ്‍​സ് നേ​​ടി​​യ ജ​​ല​​ജി​​നെ അ​​മി​​ത് മി​​ശ്ര അ​​ഭി​​ഷേ​​ക് പോ​​ര​​ലി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു.

തു​​ട​​ർ​​ന്നെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ സ​​ഞ്ജു സാം​​സ​​ണി​​നെ അ​​ധി​​ക സ​​മ​​യം ക്രീ​​സി​​ൽ നി​​ർ​​ത്താ​​ൻ ബം​​ഗാ​​ൾ സം​​ഘം സ​​മ്മ​​തി​​ച്ചി​​ല്ല. 17 പ​​ന്ത് നേ​​രി​​ട്ട് എ​​ട്ടു റ​​ണ്‍​സു​​മാ​​യി​​നി​​ന്ന സ​​ഞ്ജു​​വി​​നെ ഷ​​ഹ്ബാ​​സി​​ന്‍റെ പ​​ന്തി​​ൽ ക്യാ​​പ്റ്റ​​ൻ മ​​നോ​​ജ് തി​​വാ​​രി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. സ​​ച്ചി​​ൻ-​​അ​​ക്ഷ​​യ് കൂ​​ട്ടു​​കെ​​ട്ട് ആ​​ദ്യ​​ദി​​ന​​ത്തെ ആ​​ദ്യ 40 ഓ​​വ​​റു​​ക​​ൾ പ്ര​​തി​​രോ​​ധ ബാ​​റ്റിം​​ഗ് ആ​​യി​​രു​​ന്നെ​​ങ്കി​​ൽ തു​​ട​​ർ​​ന്ന് തു​​ന്പ​​യി​​ൽ ക​​ണ്ട​​ത് കേ​​ര​​ള​​ത്തി​​ന്‍റെ ‘റോ​​ക്ക​​റ്റ് ’ കു​​തി​​പ്പാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ചേ​​ർ​​ന്നു​​ള്ള അ​​ഞ്ചാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 251 പ​​ന്തി​​ൽ​​നി​​ന്ന് 153 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. പേ​​സ​​ർ​​മാ​​രെ​​യും സ്പി​​ന്ന​​ർ​​മാ​​രെ​​യും മാ​​റി​​മാ​​റി പ​​രീ​​ക്ഷി​​ച്ചി​​ട്ടും ഇ​​വ​​രു​​ടെ കൂ​​ട്ടു​​കെ​​ട്ട് ത​​ക​​ർ​​ക്കാ​​ൻ ബം​​ഗാ​​ൾ സം​​ഘ​​ത്തി​​നു ക​​ഴി​​ഞ്ഞി​​ല്ല. 220 പ​​ന്ത് നേ​​രി​​ട്ട് 10 ബൗ​​ണ്ട​​റി​​യും ഒ​​രു സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 110 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ൽ​​ക്കു​​ന്ന സ​​ച്ചി​​ൻ കേ​​ര​​ള ഇ​​ന്നിം​​ഗ്സി​​ന് അ​​ടി​​ത്ത​​റ പാ​​കി. ഈ ​ര​ഞ്ജി സീ​സ​ണി​ൽ സ​ച്ചി​ൻ ബേ​ബി​യു​ടെ മൂ​ന്നാം സെ​ഞ്ചു​റി​യാ​ണ്. ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ​​മാ​​ർ​​ക്കു കാ​​ലി​​ട​​റി​​യ​​പ്പോ​​ൾ മ​​ധ്യ​​നി​​ര​​യി​​ൽ ഇ​​റ​​ങ്ങി മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച്ച​​വ​​ച്ച അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ കേ​​ര​​ള സ്കോ​​ർ 250 ക​​ട​​ത്തു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചു. 150 പ​​ന്തി​​ൽ നി​​ന്നും ഏ​​ഴു ബൗ​​ണ്ട​​റി ഉ​​ൾ​​പ്പെ​​ടെ 76 റ​​ണ്‍​സാ​​ണ് ഇ​​ന്ന​​ലെ സ്റ്റം​​പ് എ​​ടു​​ക്കു​​ന്പോ​​ൾ അ​​ക്ഷ​​യ്‌യു​​ടെ സ​​ന്പാ​​ദ്യം.


Source link

Related Articles

Back to top button