യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം ആത്മഹത്യ
ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് കണ്ടെത്തി. ഇൻഡ്യാനയിൽ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡോക്ടറൽ വിദ്യാർഥി സമീർ കാമത്തിനെ(23) യാണ് വാറൻ കൗണ്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ തലയ്ക്ക് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കാമത്തിന്റെ മൃതദേഹം ക്രോസ് ഗ്രോവിലുള്ള പ്രകൃതി സംരക്ഷണ മേഖലയിൽ കണ്ടെത്തുകയായിരുന്നു.
മാസച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിയിനറിംഗിൽ ബിരുദം നേടിയശേഷം 2021ലാണ് കാമത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി പർഡ്യൂ യൂണിവേഴ്സിറ്റിയിലെത്തിയത്.
Source link