ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: റൂട്ട് പ്രഖ്യാപിച്ചു
കൊച്ചി: 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് പ്രഖ്യാപിച്ചു. പുലര്‍ച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ്. എംജി റോഡ് വഴി തേവര ജംഗ്ഷന്, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷൻ, ചാത്യാത്ത് വാക്ക്വേയിൽ തിരിഞ്ഞ് ഗോശ്രീ പാലം, കണ്ടെയ്നര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനിലെത്തും. തിരിച്ച് കണ്ടെയ്നര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷോര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും. 42.195 കിലോമീറ്ററാണു മാരത്തണിന്റെ ദൂരം. ഹാഫ് മാരത്തണ്‍ (21.097 കിലോമീറ്റർ) രാവിലെ അഞ്ചിനാരംഭിക്കും. പത്തു കിലോമീറ്റർ, മൂന്നു കിലോമീറ്റർ ഗ്രീൻ റൺ, 1.3 കിലോമീറ്റര്‍ സ്പെഷല്‍ റണ്‍ എന്നിവ യഥാക്രമം രാവിലെ ആറിനും ഏഴിനും 7.30നും ആരംഭിക്കും.
7,280 പേര് മാരത്തണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നും നാളെയും നടക്കുന്ന എക്സ്പോയില്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽനിന്നും പത്തിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള അത്ലറ്റുകൾ പങ്കെടുക്കുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായർ പറഞ്ഞു. ഫെഡറല്‍ ബാങ്കിലെ 500ഓളം ജീവനക്കാര്‍ മാരത്തണില്‍ പങ്കെടുക്കുമെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. വിജയികൾക്കു 15 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നൽകുകയെന്ന് ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, എം.ആര്.കെ. ജയറാം എന്നിവർ അറിയിച്ചു.

Source link