ആറാമത് മെഷിനറി എക്സ്പോ 10 മുതല്‍
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് മെഷിനറി എക്സ്പോ 10 മുതല്‍ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്ററില്‍ നടക്കും. പത്തിന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന് നിർമാണ സ്ഥാപനങ്ങള്‍ എക്സ്പോയില്‍ പങ്കെടുക്കും. മെഷീന് ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്നോളജീസ് തുടങ്ങി വിവിധ മേഖലകള്‍ക്കായുള്ള മറ്റ് നൂതന പ്രോസസിംഗ്, പാക്കേജിംഗ് മെഷിനറികള്‍ എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മെഷിനറികളുടെ ലൈവ് ഡെമോയും പ്രദര്‍ശിപ്പിക്കും.
ഹെവി മെഷിനറികളുടെ പ്രദര്‍ശനത്തിന് 5000 സ്ക്വയര്‍ ഫീറ്റ് ഏരിയയില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് മെഷീന് നിർമാതാക്കളുമായി ആശയ വിനിമയം നടത്താനും മെഷീനുകളുടെ പ്രവര്‍ത്തനവും ടെക്നോളജിയും കണ്ടുപഠിക്കാനും എക്സ്പോയില്‍ അവസരമുണ്ടാകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്സ്പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി.എ. നജീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Source link