INDIALATEST NEWS

ഇണങ്ങുന്നില്ല; ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ ഹൈക്കോടതി അനുമതി

മുംബൈ∙ ദത്തെടുത്ത ആൺകുട്ടി തങ്ങളുമായി ഇണങ്ങുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ തിരികെ  അനാഥാലയത്തിലാക്കാൻ ബോംബെ ഹൈക്കോടതി ദമ്പതികളെ അനുവദിച്ചു. ദത്തെടുക്കൽ സംബന്ധിച്ച കരാറും കോടതി റദ്ദാക്കി. 
കുട്ടിക്ക് പുതിയ രക്ഷകർത്താക്കളെ കണ്ടെത്താൻ കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) യോടും  നേരത്തെ കുട്ടിയെ പരിരക്ഷിച്ചിരുന്ന ബാൽ ആശ ട്രസ്റ്റിനോടും കോടതി  ആവശ്യപ്പെട്ടു. ദമ്പതികളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയെ സമീപിക്കുന്നതിന് മുൻപ് ദമ്പതികളെ കൗൺസലിങ്ങിനും അയച്ചിരുന്നു. കുട്ടിയെ സ്നേഹിക്കാൻ ദമ്പതികൾക്ക് കഴിയുന്നില്ലെന്ന് കൗൺസലറും വിലയിരുത്തി. ഈ വസ്തുതകളെല്ലാം പരിഗണിച്ച ശേഷമാണ് ദത്ത് റദ്ദാക്കുകയാണ് കുട്ടിയുടെ സന്തോഷത്തിന് നല്ലതെന്ന് കോടതി വിലയിരുത്തിയത്.

English Summary:
HC junks 4-yr-old’s adoption


Source link

Related Articles

Back to top button