CINEMA

ബാബുരാജിനെ വെല്ലുന്ന കോമഡിയുമായി ഷെയ്ൻ; ‘ലിറ്റിൽ ഹാർട്സ്’ ടീസർ

ഷെയ്ൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ടീസർ ശ്രദ്ധേയമാകുന്നു. ബാബുരാജിനൊപ്പം കോമഡി നമ്പറുകളായി ഷെയ്ൻ നിഗവും ടീസറിൽ തിളങ്ങുന്നു. 

ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും, വിൽസൺ തോമസും ചേർന്നു നിർമിക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും, കഥ പറയുന്ന ചിത്രമാണിത്. 

രൺജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഐമാ സെബാസ്റ്റ്യൻ, ജാഫർ ഇടുക്കി, മാലാ പാർവതി, രമ്യാ സുവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

രാജേഷ് പിന്നാടന്റേതാണു തിരക്കഥ. സംഗീതം കൈലാസ് മേനോൻ. ഛായാഗ്രഹണം ലൂക്ക് ജോസ്. എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള. കലാസംവിധാനം അരുൺ ജോസ്. ക്രിയേറ്റീവ് ഡയറക്ടർ ദി പിൽദേവ്. ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. പ്രൊഡക്‌ഷൻ ഹെഡ്. അനിതാ കപിൽ. പ്രൊഡക്‌ഷൻ കൺട്രോളർ ഡേവിസൺ.സി.ജെ. പിആർഓ വാഴൂർ ജോസ്–മഞ്ജു.

English Summary:
Watch Little Hearts Teaser


Source link

Related Articles

Back to top button