ഷാ ഖുറേഷിക്ക് മത്സരവിലക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രാധനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹ്മൂദ് ഖുറേഷിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ചു വർഷത്തെ വിലക്ക്. സർക്കാർ രഹസ്യം പരസ്യപ്പെടുത്തിയെന്ന കേസിൽ ചൊവ്വാഴ്ച കോടതി ഇമ്രാനൊപ്പം ഖുറേഷിക്കും പത്തു വർഷത്തെ തടവ് വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഖുറേഷിക്കു വിലക്കേർപ്പെടുത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഇമ്രാന് അടുത്ത ദിവസങ്ങളിൽ പലവിധ തടവുശിക്ഷകൾ ലഭിച്ചിരുന്നു. വ്യാഴാഴ്ചയാണു പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ്.
Source link