SPORTS

ബ്രാ​​ഡ്മാ​​നെ പി​​ന്ത​​ള്ളി വി​​ല്യം​​സ​​ണ്‍


മൗ​​ണ്ട് മാം​​ഗ​​നു​​യി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം ന്യൂ​​സി​​ല​​ൻ​​ഡി​​നു സ്വ​​ന്തം. ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണും (112) ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യും (118) പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ സെ​​ഞ്ചു​​റി​​യു​​ടെ ബ​​ല​​ത്തി​​ൽ ക​​വി​​ക​​ൾ മി​​ക​​ച്ച സ്കോ​​റി​​ലേ​​ക്ക് നീ​​ങ്ങു​​ന്നു. ഒ​​ന്നാം ദി​​നം ക​​ളി അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 258 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ്. രാ​​ജ്യാ​​ന്ത​​ര ടെ​​സ്റ്റ് സെ​​ഞ്ചു​​റി എ​​ണ്ണ​​ത്തി​​ൽ ഇ​​തി​​ഹാ​​സ താ​​രം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​നെ​​യും (29) വി​​രാ​​ട് കോ​​ഹ്‌ലി​​യെ​​യും (29) വി​​ല്യം​​സ​​ണ്‍ (30) മ​​റി​​ക​​ട​​ന്ന​​പ്പോ​​ൾ ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യു​​ടെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​ണ് ബെ ​​ഓ​​വ​​ലി​​ൽ പി​​റ​​ന്ന​​ത്.

പ്രോ​​ട്ടീ​​സി​​ന്‍റെ ര​​ണ്ടാം നി​​ര ടീ​​മി​​നെ നേ​​രി​​ടു​​ന്ന കി​​വി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​ത്തി​​ൽ കാ​​ര്യ​​ങ്ങ​​ൾ ശു​​ഭ​​ക​​ര​​മാ​​യി​​രു​​ന്നി​​ല്ല. ര​​ണ്ട് റ​​ണ്‍​സ് ചേ​​ർ​​ക്കു​​ന്പോ​​ഴേ​​ക്കും ഓ​​പ്പ​​ണ​​ർ ഡെ​​വ​​ണ്‍ കോ​​ണ്‍​വെ​​യെ (1) ന​​ഷ്ട​​പ്പെ​​ട്ട ന്യൂ​​സി​​ല​​ൻ​​ഡി​​ന് സ്കോ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ടു​​ക്കും മു​​ൻ​​പേ അ​​ടു​​ത്ത പ്ര​​ഹ​​ര​​മേ​​റ്റു, ടോം ​​ലാ​​ഥം (20) പു​​റ​​ത്ത്. പി​​ന്നീ​​ട് ക്യാ​​പ്റ്റ​​നും ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യും ക​​ളി ഏ​​റ്റെ​​ടു​​ത്തു. 241 പ​​ന്തി​​ലാ​​ണ് വി​​ല്യം​​സ​​ണ്‍ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നേ​​രി​​ട്ട 189-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യു​​ടെ സെ​​ഞ്ചു​​റി. വി​​ല്യം​​സ​​ണ്‍-​​ര​​ചി​​ൻ സ​​ഖ്യം മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 219 റ​​ണ്‍​സി​​ന്‍റെ അ​​പ​​രാ​​ജി​​ത കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു.


Source link

Related Articles

Back to top button