SPORTS

ദ​​ക്ഷി​​ണ​​കൊ​​റി​​യ സെ​​മി​​യി​​ൽ, ജ​​പ്പാ​​ൻ പു​​റ​​ത്ത്


ദോ​​ഹ: ഇ​​ഞ്ചു​​റി ടൈ​​മി​​ലും അ​​ധി​​ക സ​​മ​​യ​​ത്തും സൂ​​ര്യ​​നാ​​യി സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ ഉ​​ദി​​ച്ച​​പ്പോ​​ൾ എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ സെ​​മി ഫൈ​​ന​​ലി​​ൽ. ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ലൂ​​ടെ സ​​മ​​നി​​ല പി​​ടി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ധി​​ക സ​​മ​​യ​​ത്ത് ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി ദ​​ക്ഷി​​ണ​​കൊ​​റി​​യ സെ​​മി ടി​​ക്ക​​റ്റെ​​ടു​​ത്ത​​ത്. 2-1നാ​​യി​​രു​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ജ​​യം. 42-ാം മി​​നി​​റ്റി​​ൽ ക്രെ​​യ്ഗ് ഗു​​ഡ് വി​​ൻ സോ​​ക്ക​​റൂ​​സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ആ ​​ഗോ​​ളി​​ന്‍റെ ലീ​​ഡു​​മാ​​യി ഇ​​ഞ്ചു​​റി ടൈ​​മി​​ൽ​​വ​​രെ ഓ​​സ്ട്രേ​​ലി​​യ മു​​ന്നി​​ട്ടു​​നി​​ന്നു. എ​​ന്നാ​​ൽ, പ​​ന്തു​​മാ​​യി ബോ​​ക്സി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ച്ച സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​നെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലെ​​വി​​സ് മി​​ല്ല​​ർ വീ​​ഴ്ത്തി. അ​​ങ്ങ​​നെ 90+6-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഹ്വാ​​ങ് ഹീ ​​ചാ​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യെ 1-1ൽ ​​എ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് മ​​ത്സ​​രം നീ​​ണ്ട​​പ്പോ​​ൾ 104-ാം മി​​നി​​റ്റി​​ൽ ഫ്രീ ​​കി​​ക്കി​​ലൂ​​ടെ സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യ്ക്ക് ജ​​യം സ​​മ്മാ​​നി​​ച്ചു.

സെ​​മി​​യി​​ൽ ജോ​​ർ​​ദാ​​നാ​​ണ് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. 2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ദ​​ക്ഷി​​ണ​​കൊ​​റി​​യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ജ​​പ്പാ​​ൻ 1-2 ഇറാൻ എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്രാ​​വ​​ശ്യം സ്വ​​ന്ത​​മാ​​ക്കി​​യ (4) റി​​ക്കാ​​ർ​​ഡു​​ള്ള ജ​​പ്പാ​​ൻ സെ​​മി കാ​​ണാ​​തെ പു​​റ​​ത്ത്. ഇ​​റാ​​ൻ 2-1ന് ​​ജ​​പ്പാ​​നെ അ​​ട്ടി​​മ​​റി​​ച്ച് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ 17-ാം സ്ഥാ​​ന​​ത്തു​​ള്ള ജ​​പ്പാ​​ൻ ആ​​ദ്യ പ​​കു​​തി​​യി​​ൽ ഒ​​രു ഗോ​​ളി​​നു മു​​ന്നി​​ട്ടു​​നി​​ന്നു. എ​​ന്നാ​​ൽ, ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ 21-ാം സ്ഥാ​​ന​​ക്കാ​​രാ​​യ ഇ​​റാ​​ൻ ര​​ണ്ടാം​​പ​​കു​​തി​​യി​​ലെ ര​​ണ്ട് ഗോ​​ളി​​ലൂ​​ടെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​ഞ്ചു​​റി ടൈ​​മി​​ലെ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​റാ​​ന്‍റെ ജ​​യം കു​​റി​​ക്ക​​പ്പെ​​ട്ട​​ത്.


Source link

Related Articles

Back to top button