WORLD

യുഎസിനെ പിടിച്ചുലച്ച ചാരവൃത്തി- മുന്‍ സിഐഎ ഹാക്കര്‍ക്ക് 40 വര്‍ഷം തടവ് 


വിക്കിലീക്‌സിന് രഹസ്യ ഹാക്കിങ് ടൂളുകള്‍ ചോര്‍ത്തി നല്‍കിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് 40 വര്‍ഷം ജയില്‍ ശിക്ഷ. സിഐഎയുടെ ‘വോള്‍ട്ട് 7’ ടൂളുകള്‍ ചോര്‍ത്തിയതിനാണ് ജോഷ്വ ഷുള്‍ട്ടിന് ജയില്‍ ശിക്ഷ ലഭിച്ചത്. സ്മാര്‍ട്‌ഫോണുകള്‍ ഹാക്ക് ചെയ്ത് ശബ്ദം ചോര്‍ത്തുന്ന ഉപകരണമാക്കി മാറ്റുന്ന ടൂള്‍ ആണിത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ കൈവശം വെച്ചതിനും ഇയാള്‍ കുറ്റക്കാരനാണ്. 2017 ലാണ് 35 കാരനായ ഷുള്‍ട്ട് 8761 രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയത്. സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചയാണിതെന്ന് യുഎസ് നീതി വകുപ്പ് പറയുന്നു.


Source link

Related Articles

Back to top button