WORLD

തീ​വ്ര​വാ​ദ ഭീ​ഷ​ണി; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് എം​പി


ല​ണ്ട​ൻ: മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി ബ്രി​ട്ടീ​ഷ് എം​പി. ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ നേ​താ​വ് മൈ​ക്ക് ഫ്രീ​ർ ആ​ണ് ക​ടു​ത്ത തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​സ്രയേ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന അ​ദ്ദേ​ഹം അ​ടു​ത്ത​കാ​ല​ത്ത് വ​ധ​ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു. ഡി​സം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. വ​ട​ക്ക​ൻ ല​ണ്ട​നി​ലെ ഫി​ഞ്ച്‌​ലി ആ​ൻ​ഡ് ഗോ​ൾ​ഡേ​ഴ്സ് ഗ്രീ​ൻ മ​ണ്ഡ​ല​ത്തെ 2010 മു​ത​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മൈ​ക്കി​നെ​തി​രേ ‘മു​സ്‌​ലിം​സ് എ​ഗ​ൻസ്റ്റ് ക്രൂ​സേ​ഡേ​ഴ്സ്’ എ​ന്ന നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ൾ ബ്രി​ട്ടീ​ഷ് ജ​നാ​ധി​പ​ത്യ​ത്തി​ന് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് മൈ​ക്കി​ന്‍റെ പി​ൻ​വാ​ങ്ങ​ലെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. 2010മു​ത​ൽ നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​ള​രെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്നും മു​ൻ ബാ​ങ്ക​ർ കൂ​ടി​യാ​യ മൈ​ക്ക് വെ​ളി​പ്പെ​ടു​ത്തി. 2021ൽ ​ക​ൺ​സ​ർ​വേ​റ്റീ​വ് എം​പി ഡേ​വി​ഡ് അ​മേ​സ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും മൈ​ക്കി​ന്‍റെ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ഡേ​വി​ഡി​നെ വ​ധി​ച്ച ഐ​എ​സ് ഭീ​ക​ര​ൻ അ​ലി ഹ​ർ​ബി അ​ലി ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത് മൈ​ക്കി​നെ​യാ​യി​രു​ന്നു. മൈ​ക്കി​ന്‍റെ ഓ​ഫീ​സി​ൽ അ​ലി എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.


Source link

Related Articles

Back to top button