അണ്ടർ 19 ലോകകപ്പ് :സെഞ്ചുറി ഡബിൾ; ഇന്ത്യ സെമിയിൽ
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ സിക്സിൽ ഇന്ത്യക്കു സന്പൂർണ ജയം. നേപ്പാളിനെ 132 റണ്‍സിനു കീഴടക്കി ഇന്ത്യ സെമിയിലേക്ക് മുന്നേറി. സ്കോർ: ഇന്ത്യ 297/5 (50). നേപ്പാൾ 165/9 (50). ക്യാപ്റ്റൻ ഉദയ് സഹാറനും (100) സച്ചിൻ ദാസും (116) സെഞ്ചുറി നേടിയതാണ് ഇന്ത്യയുടെ സ്കോർ 297ൽ എത്തിച്ചത്. 62/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇവർ നാലാം വിക്കറ്റിൽ 215 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അണ്ടർ 19 നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റിക്കാർഡും ഇവർ സ്വന്തമാക്കി.
ഇന്ത്യ x ദക്ഷിണാഫ്രിക്ക സെമിയിൽ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. സൂപ്പർ സിക്സ് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക സെമി.
Source link