ഇസാഫ് ബാങ്കും എഡല്‍വൈസ് ടോക്കിയോ ലൈഫും ധാരണയില്‍
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും എഡല്വൈ സ് ടോക്കിയോ ലൈഫും ബാങ്ക് ഇൻഷ്വറന്‍സ് സഹകരണത്തിന് ധാരണയിലെത്തി. ഉപയോക്താക്കള്‍ക്ക് കുടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. ഇതോടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്കു ലൈഫ് ഇൻഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഉപയോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്ത ലൈഫ് ഇൻഷ്വറന്‍സ് പദ്ധതികളാകും ഈ പങ്കാളിത്തത്തിലൂടെ വിപണിയിലെത്തുന്നത്. എഡല്‍വൈസ് ടോക്കിയോ ലൈഫ് ഇൻഷ്വറന്‍സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. ഇതിലൂടെ ലൈഫ് ഇൻഷ്വറന്‍സ് ലഭ്യത താഴെത്തട്ടിലുള്ള സമൂഹത്തിലേക്കും എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും ഇൻഷ്വറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ലൈഫ് ഇൻഷ്വറന്‍സ് വിതരണം ഞങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. ഇസാഫ് ബാങ്കുമായുള്ള പങ്കാളിത്തം ഉപഭോക്തൃ ധാരണ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് എഡല്‍വെയിസ് ടോക്കിയോ ലൈഫ് ഇൻഷ്വറന്‍സ് എംഡിയും സിഇഒയുമായ സുമിത് റായ് പറഞ്ഞു.

Source link