SPORTS
ഐഎസ്എൽ: ആദ്യ മത്സരം സമനിലയിൽ
ജംഷഡ്പുർ: ഒരുമാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച ഐഎസ്എൽ ഫുട്ബോളിലെ ആദ്യ മത്സരം സമനിലയിൽ. ജംഷഡ്പുർ എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം 1-1ന് സമനിലയായി. ഇമ്രാൻ ഖാന്റെ (33’) ഗോളിൽ ജംഷഡ്പുർ മുന്നിലെത്തി. 66-ാം മിനിറ്റിൽ മുഹമ്മദ് അലി ബീമമറുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് സമനില നേടി. നാളെ കേരള ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിൽ ഒഡീഷ എഫ്സിയെ നേരിടും. 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാമത്.
Source link