WORLD
മാലെദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു
മാലെ: മാലെദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ സംഭവം. ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഹുസൈന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റിട്ടുമുണ്ട്. അതേസമയം മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് മാലെദ്വീപ് പോലീസ് അറിയിക്കുന്നത്.
Source link