ട്രാവൻകൂർ സിമന്റ്സ് പ്രതിസന്ധി; ബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍ക്കും: മന്ത്രി
തിരുവനന്തപുരം: ട്രാവൻകൂർ സിമന്റ്സ് കന്പനിയുടെ സ്ഥലം വില്പന നടത്തി ബാധ്യതകൾ തീർക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. എറണാകുളത്തെയും വൈക്കത്തെയും സ്ഥലം വില്പന നടത്തുന്നതിനായി ആഗോള ടെൻഡർ രണ്ടാം തവണയും വിളിച്ചിട്ടുണ്ട്. ആദ്യ ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി. വേന്പനാട്ട് കായലിൽ കക്ക ഖനനം നിരോധിച്ചതോടെയാണ് ട്രാവൻകൂർ സിമന്റ്സ് പ്രതിസന്ധിയിലായതെന്നു മന്ത്രി പറഞ്ഞു. 2000- മുതൽ കന്പനി നഷ്ടത്തിലാണ്. ഓരോ ഘട്ടത്തിലും സർക്കാർ നൽകിയിരുന്ന സാന്പത്തിക പിന്തുണയെ ആശ്രയിച്ചായിരുന്നു കന്പനിയുടെ നിലനിൽപ്പ്. ഇത്തരത്തിൽ 2016 മുതൽ 41.18 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കന്പനിക്ക് എറണാകുളത്തെ സ്ഥലം കിൻഫ്രയ്ക്ക് നൽകാൻ തീരുമാനിച്ച് അഞ്ച് കോടി രൂപ കൈപ്പറ്റിയാണ് ജീവനക്കാരുടെ ശന്പളവും മറ്റും നൽകിയത്. എന്നാൽ സ്ഥലം ഉപയോഗിക്കാനാവില്ലെന്നതിനാൽ കിൻഫ്ര ഏറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്ന ജനപ്രതിനിധികളും തൊഴിലാളി സംഘടനകളും ഉൾപ്പെടെയുള്ളവരുടെ യോഗം ചേരുകയും എറണാകുളത്തെയും വൈക്കത്തെയും സ്ഥലം വിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. കമ്പനിയെ രക്ഷിക്കാൻ പൊതുമേഖലയിൽ എന്തെങ്കിലും സാധ്യതകളുണ്ടോയെന്നതു പരിശോധിക്കുന്നുണ്ട്. സ്ഥലം വിൽപന കഴിഞ്ഞാൽ നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Source link