WORLD

ദോ​ഹ​യി​ൽ സീ​റോ​മ​ല​ബാ​ർ ആ​രാ​ധ​ന​ക്ര​മം: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾക്കു തുടക്കം


ദോ​​ഹ: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​​ഹ​​യി​​ൽ സീ​​റോ​​മ​​ല​​ബാ​​ർ റീ​ത്തി​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ആ​​രം​​ഭി​​ച്ച​​തി​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി​ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം. ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മെ​​സൈ​​മീ​​റി​​ലെ ഐ​​ഡി​​സി​​സി കോം​​പ്ല​​ക്സി​​ലു​ള്ള സെ​​ന്‍റ് തോ​​മ​​സ് പള്ളിയില്‍ വി​​കാ​​രി ഫാ. ​​നി​​ർ​​മ​​ൽ വേ​​ഴാ​​പ​​റ​​ന്പി​​ൽ നി​ർ​വ​ഹി​ച്ചു. തു​​ട​​ർ​​ന്ന് വി​​കാ​​രി ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​പ്ത​​വാ​​ക്യ​​മാ​​യ “നി​​ങ്ങ​​ൾ ലോ​​ക​​മെ​​ങ്ങും പോ​​യി എ​​ല്ലാ സൃ​​ഷ്‌​ടി​​ക​​ളോ​​ടും സു​​വി​​ശേ​​ഷം പ്ര​​സം​​ഗി​​ക്കു​​വി​​ൻ’’ ​മ​​ർ​​ക്കോ​​സ് 16:15 (പോ​​കു​​വി​​ൻ പ്ര​​ഘോ​​ഷി​​ക്കു​​വി​​ൻ) വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യും ലോ​​ഗോ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യും ചെ​​യ്തു. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​മ​​ധ്യേ ഫാ. ​​ഷാ​​ജി മാ​​ത്യു വാ​​ഴ​​യി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​കി. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​ശേ​ഷം വി​​കാ​​രി​ ക​​ത്തി​​ച്ച തി​​രി​​യി​​ൽ​​നി​​ന്നു തി​​രി​​ക​​ൾ ഇ​​ട​​വ​​ക​​യി​​ലെ വാ​​ർ​​ഡ് യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ​​ക്ക് കൈ​​മാ​​റി. ഇ​​ട​​വ​​ക​​യി​​ലെ ഓ​​രോ കു​​ടും​​ബ​​ത്തി​​ലേ​​ക്കും തി​​രി​​ക​​ൾ യൂ​​ണി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പി​​ന്നീ​​ട് ന​​ൽ​കും. നേരത്തേ വി​​കാ​​രി ഫാ. ​​നി​​ർ​​മ​​ൽ വേ​​ഴാ​​പ​​റ​​ന്പി​​ൽ, അ​​സി​. വി​​കാ​​രി ഫാ. ​​ബി​​ജു മാ​​ധ​​വം എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. തു​ട​ർ​ന്ന് തി​​രി​​ക​​ളേ​​ന്തി പ്ര​​ദ​​ക്ഷി​​ണ​വും ന​ട​ന്നു.

ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് പാ​​രി​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ക്ലാ​​ര​​ൻ​​സ് ഇ​​ല​​വു​​ത്തി​​ങ്ക​​ൽ ല​​ഘു​​വി​​വ​​ര​​ണം ന​​ൽ​കി. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ഖ​​ത്ത​​റി​​ലു​​ള്ള സീ​​നി​​യ​​ർ സീ​​റോ​​മ​​ല​​ബാ​​ർ ക​​മ്യൂ​​ണി​​റ്റി നേ​​താ​​ക്ക​​ളാ​​യ ജോ​​സ് പു​​ര​​യ്ക്ക​​ൽ, ക്ലാ​​ര​​ൻ​​സ് ഇ​​ല​​വു​​ത്തി​​ങ്ക​​ൽ, ജോ​​യ് ആ​​ന്‍റ​​ണി, പ്ര​​തീ​​ഷ് ബെ​​ൻ, ജൂ​​ബി​​ലി ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജൂ​​ട്ട​​സ് പോ​​ൾ, ട്ര​​സ്റ്റി റോ​​യ് പി. ​​ജോ​​ർ‌​​ജ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.


Source link

Related Articles

Back to top button