സിഎസ്ബി ബാങ്കിന് 415 കോടി രൂപ അറ്റാദായം
കൊച്ചി: സിഎസ്ബി ബാങ്കിന് 2023 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 415 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 391 കോടി രൂപയായിരുന്നു. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 150 കോടി രൂപയാണ്. അവസാനത്തെ ഒന്‍പതു മാസങ്ങളില്‍ മുന്‍വര്‍ഷത്തേക്കാൾ ഒന്‍പതു ശതമാനം നേട്ടത്തോടെ 552 കോടി രൂപ പ്രവര്‍ത്തനലാഭവും കൈവരിച്ചിട്ടുണ്ട്.ഒന്‍പതു മാസങ്ങളിലെ അറ്റ പലിശ വരുമാനം 11 ശതമാനം വര്‍ധിച്ച് 1090 കോടി രൂപയിലെത്തി.
ഇക്കാലയളവിലെ പലിശ ഇതര വരുമാനം 104 ശതമാനം വര്‍ധിച്ച് 388 കോടി രൂപയിലുമെത്തി. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തികള്‍ മൂന്നാം ത്രൈമാസത്തില്‍ 0.31 ശതമാനമാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്.

Source link