WORLD

ഹൂതി ആക്രമണം ബ്രിട്ടീഷ് കപ്പൽ പരാജയപ്പെടുത്തി


ല​ണ്ട​ൻ: ചെ​ങ്ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ലി​നെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ തൊ​ടു​ത്ത ഡ്രോ​ൺ ബ്രി​ട്ടീ​ഷ് യു​ദ്ധ​ക്ക​പ്പ​ൽ വെ​ടി​വ​ച്ചി​ട്ടു. ശ​നി​യാ​ഴ്ച എ​ച്ച്എം​എ​സ് ഡ​യ​മ​ണ്ട് എ​ന്ന ക​പ്പ​ലാ​ണ് ഡ്രോ​ണി​നെ ത​ക​ർ​ത്ത​ത്. പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കു വേ​ണ്ടി​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ​യും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ഹൂ​തി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​ർ​ലി​ൻ ലു​വാ​ണ്ട എ​ന്ന ബ്രി​ട്ടീ​ഷ് ച​ര​ക്കു​ക​പ്പ​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

അ​മേ​രി​ക്ക​യും ബ്രി​ട്ട​നും പ​ല​വ​ട്ടം ഹൂ​തി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് യെ​മ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.


Source link

Related Articles

Back to top button