യുക്രെയ്ൻ ആയുധ ഇടപാടിൽ വൻ അഴിമതി
കീവ്: ആയുധ ഇടപാടുമായി ബന്ധപ്പെട്ട് നാലു കോടി ഡോളറിന്റെ തട്ടിപ്പു കണ്ടെത്തിയതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലെയും ലുവീവ് ആഴ്സണൽ എന്ന ആയുധ കന്പനിയിലെയും അഞ്ച് ഉന്നതർക്കെതിരേ അന്വേഷണം ആരംഭിച്ചു. രാജ്യം വിടാൻ ശ്രമിച്ച ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ 2022 ഓഗസ്റ്റിൽ ഒരു ലക്ഷം മോർട്ടാർ ഷെല്ലുകൾക്ക് ഓർഡർ നല്കിയതാണ് അഴിമതിയുടെ തുടക്കം. മുൻകൂറായി പണം നല്കുകയും ഇതിന്റെ ഒരു ഭാഗം വിദേത്തേക്ക് അയയ്ക്കുകയും ചെയ്തു. പക്ഷേ, ഇതുവരെ ഒറ്റ ഷെല്ലുപോലും സൈന്യത്തിനു ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിയെടുത്ത പണം മരവിപ്പിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്ന യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു രാജ്യത്തെ അഴിമതിയെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Source link