ASTROLOGY

ശോകം അകറ്റുന്ന അശോകം; ഭാഗ്യവും സമ്പത്തും വർധിക്കാൻ ഇങ്ങനെ പരിപാലിക്കാം

അശോകം എന്ന വൃക്ഷത്തെ അടുത്തറിഞ്ഞാൽ ആപത്തൊഴിഞ്ഞ ഫലമാണ്. വേദപുരാണങ്ങളില്‍ അശോകത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാവണൻ തട്ടിക്കൊണ്ട് പോയ സീത ദുഖിതയായി ഇരുന്നിരുന്നത് ഒരു അശോകമരത്തിന്റെ ചുവട്ടിലാണെന്ന് മനസിലാക്കാം. ശോകത്തെ അകറ്റാൻ കഴിവുള്ള വൃക്ഷമാണ് അശോകം എന്ന് പറയപ്പെടുന്നു.

അശോകത്തിന് പുരാണങ്ങളിലും വേദങ്ങളിലും ദേവസ്ഥാനമാണ് നൽകിയിരിക്കുന്നത്. കാമദേവന്റെ പഞ്ചബാണങ്ങളില്‍ ഒന്ന് അശോക പുഷ്പത്താലാണ് നിർമിച്ചിരിക്കുന്നത്. കടുത്ത ഓറഞ്ച് നിറത്തിൽ കുലകളായാണ് അശോകത്തിന്റെ പൂക്കൾ കാണപ്പെടുന്നത്. ചിലയിടങ്ങളിൽ ഇതിനെ അശോകച്ചെത്തി എന്നും പറയും. പത്മപുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്‌മാ വൈവര്‍ത്ത പുരാണത്തിലും അശോകത്തെ ദേവാംശമുള്ള വൃക്ഷമായി കാണുന്നു.

എന്നാൽ സീതാദേവി ദുഖിതയായി ഇരുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലാണെന്ന ഒറ്റ കാരണത്താൽ അശോകത്തെ ഭീതിയോടെ കാണുന്നവരും ഉണ്ട്. എന്നാൽ ഇതിൽ കാര്യമില്ല. ദുര്‍ഗാ പൂജയില്‍ ഉപയോഗിക്കുന്ന ഒന്‍പത് തരം ശക്തമായ ഇലകളില്‍ ഒന്ന് അശോക ഇലകളാണ്. ആയുര്‍വേദത്തിൽ ഔഷധമായും അശോകത്തെ ഉപയോഗിക്കുന്നു. അശോകം നിൽക്കുന്ന വീട്ടിലും അശോകത്തിന്റെ പൂക്കൾ സൂക്ഷിക്കുന്ന വീട്ടിലും ഭാഗ്യവും സമ്പത്തും വർധിക്കും എന്നാണ് വിശ്വാസം.

വീട്, പൂജാമുറി എന്നിവ അശോകത്തിന്റെ ഇലകൾ കൊണ്ട് അലങ്കരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അശോക വൃക്ഷച്ചുവിട്ടില്‍ ധ്യാനിക്കുന്നവര്‍ക്ക് ഏകാഗ്രത വർധിക്കും. വിവാഹ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് അശോകമരത്തെ ആരാധിക്കാവുന്നതാണ്. എല്ലാ ചൊവ്വാഴ്ചയും അശോകവൃക്ഷത്തിന്റെ തൊലി ഹനുമാന് സമര്‍പ്പിച്ചാല്‍ വിവാഹസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും എന്ന് പറയപ്പെടുന്നു. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏഴ് അശോക ഇലകളും ഒരു നാണയം ദക്ഷിണവച്ച് ഇഷ്ട മൂർത്തിയുടെ അടുത്ത് പ്രാര്ഥിക്കാവുന്നതാണ്.

അശോക മരത്തിന്റെ ചുവട്ടില്‍ നിത്യവും നെയ് വിളക്ക് വയ്ക്കുന്നതിലൂടെ ആരോഗ്യം സമ്പത്ത് എന്നിവ വർധിക്കും. വീടിനുള്ളില്‍ ഗുണാത്മകമായ ഊര്‍ജ പ്രഭാവങ്ങളുണ്ടാകുവാന്‍ അശോകത്തിന്റെ സാന്നിധ്യം നല്ലതാണ്. കുളിക്കാനുള്ള വെള്ളത്തിൽ അശോക ഇലകള്‍ ഇടുന്നത് രോഗങ്ങളെയും നിര്‍ഭാഗ്യങ്ങളെയും അകറ്റി നിര്‍ത്തും.

English Summary:
Significance and Benefits of Ashoka Tree in Astrology


Source link

Related Articles

Back to top button