INDIALATEST NEWS

ബംഗാളി നടി ശ്രീല മജുംദാർ അന്തരിച്ചു

കൊൽക്കത്ത ∙ മൃണാൾ സെൻ ഉൾപ്പെടെ വിഖ്യാത സംവിധായകരുടെ സിനിമകളിലൂടെ ചിരപ്രതിഷ്ഠ നേടിയ ബംഗാളി നടി ശ്രീല മജുംദാർ (65) അന്തരിച്ചു. അർ‌ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ വീട്ടിൽ ഇന്നലെയായിരുന്നു അന്ത്യം. മൃണാൾ സെന്നിന്റെ പരശുറാം (1979) ആണ് ആദ്യ ചിത്രം. അദ്ദേഹത്തിന്റെ തന്നെ ഏക്ദിൻ പ്രതിദിൻ (1980), ഖാരിജ് (1982), അകാലേർ സന്ധാനേ (1981) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

English Summary:
Bengali actress Sreela Majumdar passed away


Source link

Related Articles

Back to top button