‘തുണ്ട്’ പേപ്പറുമായി ബിജു മേനോൻ; ട്രെയിലർ കാണാം
ബിജു മേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ‘തുണ്ട്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോൻ എത്തുന്നു. ഫെബ്രുവരി 16 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന തുണ്ടിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്.
എഡിറ്റിങ് നമ്പു ഉസ്മാൻ, ലിറിക്‌സ് മു.രി, ആർട് ആഷിഖ് എസ്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്ഷൻ ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ.
അസോഷ്യേറ്റ് ഡയറക്ടർ ഹാരിഷ് ചന്ദ്ര, സ്റ്റിൽ രോഹിത് കെ. സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ, സ്ട്രാറ്റജി ഒബ്‌സ്ക്യൂറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ ഓൾഡ്മങ്ക്.
English Summary:
Watch Thundu Trailer
Source link