എന്തിന് ഈ വിദ്വേഷം, സിനിമ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം ഭാഗം ആലോചിക്കാനാകില്ല: ലിജോ
മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിന്‍ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത് . ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും പ്രസ് മീറ്റിൽ ലിജോ പറഞ്ഞു.
‘‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്.
തലയോട്ടി അടിച്ചു തകർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്.
മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്.’’–ലിജോ പറയുന്നു
English Summary:
Lijo Jose Pellissery says, there is a negative campaign against Malaikottai Vaaliban
Source link