ലിവർപൂൾ x ചെൽസി ഫൈനൽ
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ ലിവർപൂൾ-ചെൽസി ഫൈനൽ. ലിവർപൂൾ-ഫുൾഹാം രണ്ടാംപാദ സെമി ഫൈനൽ 1-1ന് സമനിലയിൽ പിരിഞ്ഞു. ഇതോടെ ഇരുപാദങ്ങളിലുമായി ലിവർപൂൾ 3-2ന്റെ ജയം നേടി. ലിവർപൂൾ 14-ാം തവണയാണ് ലീഗ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഫെബ്രുവരി 25നാണ് ഫൈനൽ. 2022ലും ചെൽസി-ലിവർപൂൾ ഫൈനലായിരുന്നു. അന്ന് ലിവർപൂൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം നേടി.
ലൂയിസ് ഡിയസ് (11’) ലിവർപൂളിനെ മുന്നിലെത്തിച്ചു. 76-ാം മിനിറ്റിൽ ഇസാ ഡിയോപ് സമനില പിടിച്ചു. തുടർന്ന് കൂടുതൽ ഗോളിനായി ഫുൾഹാം അവസാനം വരെ ആക്രമിച്ചു കളിച്ചെങ്കിലും ഫലം കണ്ടില്ല.
Source link