INDIALATEST NEWS

ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി സർവേ റിപ്പോർട്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ

ലക്നൗ ∙ ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടിലുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ. നിലവിലുള്ള പള്ളിയിൽ ഹൈന്ദവ ക്ഷേത്രത്തിന്റെ നിരവധി അവശേഷിപ്പുകൾ ഉള്ളതായി സർവേയിൽ കണ്ടെത്തിയെന്ന് ജെയിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജെയിനിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 
‘‘നിലവിലുള്ള നിർമിതി മുൻപുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിർമിച്ചത്. തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. സർവേയിൽ 34 ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ തുടങ്ങിയ ആരാധനാ മൂർത്തികളുടെ പേര് ലിഖിതങ്ങളിൽ വ്യക്തമാണ്’’ – ജെയിൻ പറഞ്ഞു.

English Summary:
Gyanvapi Petitioners’ Lawyer Makes Survey Report Public, Claim Temple Existed


Source link

Related Articles

Back to top button