കേരളത്തിൽനിന്ന് അയോധ്യയിലേക്ക് 24 സ്പെഷൽ ട്രെയിനുകൾ; സർവീസ് ഫെബ്രുവരിയിലും മാർച്ചിലും
തിരുവനന്തപുരം ∙ കേരളത്തിൽ നിന്ന് 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. ടിക്കറ്റ് നിരക്ക് 3300 രൂപ.
രാജ്യമാകെ 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. അയോധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഇൗ മാസങ്ങളിൽ തന്നെ അയോധ്യയിൽ എത്തിക്കുകയെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്. ട്രെയിനുകളിൽ അയോധ്യയിലെത്തുന്നവർക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. ട്രെയിൻ സമയം റെയിൽവേ രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കും.
Source link