INDIALATEST NEWS
തിരക്കിലമർന്ന് അയോധ്യ; 5 ലക്ഷം പേരെത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ്
ഭക്തർക്കു പ്രവേശനം അനുവദിച്ച ആദ്യദിവസം അയോധ്യ രാമക്ഷേത്രത്തിലെത്തിയത് 5 ലക്ഷത്തോളം പേരെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ കണക്ക്. മന്ത്രിമാരടക്കം പല വിഐപികളുമെത്തിയതിന്റെ തിരക്കു കൂടിയായതോടെ ഗതാഗതം സ്തംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകിട്ട് അയോധ്യയിലെത്തി. രാത്രി 9 വരെയാണ് ദർശനം അനുവദിച്ചത്. അപ്പോഴും ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി മുതൽ ക്യൂ നിന്ന പലർക്കും ഇന്നലെ ഉച്ചയോടെയാണ് അകത്തുകയറാനായത്. ഉച്ചയ്ക്കു 2.30 വരെ പ്രവേശനം നിർത്തിവച്ചതായി മൈക്കിലൂടെ അനൗൺസ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് ചിലർ തളർന്നുവീഴുകയും ചെയ്തു.
English Summary:
Ayodhya Temple Trust says 5 lakh people have reached the temple on day 1
Source link