INDIALATEST NEWS

കനാൽ നവീകരണത്തിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു; ഗൃഹപ്രവേശത്തിന് മുൻ‌പ് 3 നില വീട് തകർന്നു- വിഡിയോ

ചെന്നൈ ∙ പുതുച്ചേരിയിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരുന്ന 3 നില വീട് തകർന്നു വീണു. കാരമല അടിഗൽ റോഡിനു സമീപമുള്ള കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്കു പിന്നാലെയാണു വീട് തകർന്നു വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതോടെ പ്രദേശത്തു കനത്ത പ്രകമ്പനമുണ്ടായതിൽ ജനങ്ങൾ പ്രതിഷേധിച്ചു.

സ്ഥലം എംഎൽഎയും പൊലീസും എത്തി ചർച്ച നടത്തവേ വീട് തകർന്നു കനാലിലേക്കു വീഴുകയായിരുന്നു. ശേഖർ-ചിത്ര ദമ്പതികൾ വായ്പയെടുത്തു നിർമിച്ച വീട്ടിൽ ഏതാനും ദിവസത്തിനുള്ള ഗൃഹപ്രവേശ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു.വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അമിതമായ മണലെടുപ്പ് മൂലമാണ് വീട് തകർന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

English Summary:
Newly constructed three-storey house collapses in Puducherry


Source link

Related Articles

Back to top button