ലിവർ ഡബിളാ ഡബിൾ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് എവേ പോരാട്ടത്തിൽ ഏകപക്ഷീയ ജയം. ഡാർവിൻ നൂനെസും ഡിയേഗോ ജോട്ടയും ഇരട്ടഗോൾ സ്വന്തമാക്കിയ മത്സരത്തിൽ ലിവർപൂൾ 4-0ന് ബേണ്‍മത്തിനെ കീഴടക്കി. 70, 79 മിനിറ്റുകളിലായിരുന്നു ജോട്ടയുടെ ഗോൾ. 49, 90+3 മിനിറ്റുകളിൽ നൂനെസും വലകുലുക്കി. ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ്ഹാം യുണൈറ്റഡും 2-2 സമനിലയിൽ പിരിഞ്ഞു. ജയത്തോടെ 21 മത്സരങ്ങളിൽനിന്ന് 48 പോയിന്റുമായി ലിവർപൂൾ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളിൽ 43 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ആഴ്സണൽ (43), ആസ്റ്റണ്‍ വില്ല (43) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
നൂറടിച്ച് നൂനെസ് സീനിയർ ഫുട്ബോൾ കരിയറിൽ 100 ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ട് ലിവർപൂളിന്റെ ഉറുഗ്വെൻ മുന്നേറ്റനിരതാരം ഡാർവിൻ നൂനെസ്. ക്ലബ് തലത്തിൽ 93ഉം രാജ്യാന്തര മത്സരങ്ങളിൽ ഉറുഗ്വെയ്ക്കുവേണ്ടി 22 മത്സരങ്ങളിൽ എട്ടു ഗോളും നൂനെസ് നേടി.
Source link