പ്രാണപ്രതിഷ്ഠ ആഘോഷമാക്കി രാജ്യമെങ്ങും രാമജ്യോതി തെളിയിച്ച് വിശ്വാസികൾ; ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കു പിന്നാലെ ‘രാമജ്യോതി’ തെളിയിച്ച് ശ്രീരാമവിഗ്രഹ പ്രതിഷ്ഠ ആഘോഷമാക്കി വിശ്വാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് രാജ്യത്താകെ പലയിടങ്ങളിലായി രാമജ്യോതി തെളിയിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാമജ്യോതി തെളിയിച്ചു ശ്രീരാമലല്ലയെ സ്വാഗതം ചെയ്യുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ വസതിയിലും ജ്യോതി തെളിയിച്ച് ആഘോഷത്തിന്റെ ഭാഗമായി. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു. സരയൂ നദിക്കരയിൽ മാത്രം നാലു ലക്ഷത്തോളം ദീപങ്ങളാണ് തെളിയിച്ചത്. ഇതു കൂടാതെ അയോധ്യയാകെ 10 ലക്ഷം ദീപങ്ങളും തെളിയിച്ചിരുന്നു.
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ രാമജ്യോതി തെളിയിച്ചപ്പോൾ. (ചിത്രം: X/@narendramodi)
അയോധ്യ നഗരമാകെ പൂക്കളാലും ദീപങ്ങളാലും അലങ്കരിച്ചിരിക്കുകയാണ്. ഇതിനു പുറമെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടന്നു.
Source link