മലയോര ടൂറിസം ടൗണ്‍ഷിപ്പ്: യുഎഇ നിക്ഷേം എത്തിക്കാൻ കേന്ദ്ര അനുമതിക്കു നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ടൂറിസം ടൗണ്‍ഷിപ്പുകൾ സ്ഥാപിക്കാൻ യുഎഇയുടെ സാന്പത്തിക സഹായം എത്തിക്കുന്നതിനുള്ള കേന്ദ്ര അനുമതി നേടാൻ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. കേരളത്തിന്റെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന മൂന്നാർ, വാഗമണ്‍ എന്നിവിടങ്ങളിൽ ടൂറിസം ടൗണ്‍ഷിപ്പ് നിർമാണം അടക്കമുള്ള കോടികളുടെ വിദേശ നിക്ഷേപം എത്തിക്കുന്നതിനുള്ള നടപടികളാണു സംസ്ഥാനം തുടങ്ങിയത്. വിദേശ സാന്പത്തിക സഹായം സ്വീകരിച്ച് മലയോര മേഖലകളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ചീഫ് സെക്രട്ടറി ചെയർമാനായുള്ള ആറ് വർക്കിംഗ് ഗ്രൂപ്പിനെ നിയമിച്ച് ഉത്തരവിറക്കി. ടൂറിസം സെക്രട്ടറിയാണ് സമിതി കണ്‍വീനർ. റവന്യു, വനം, തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ഷിപ് നിർമാണം ഉൾപ്പെടെ യുഎഇയിൽ നിന്നുള്ള കോടികളുടെ വിദേശ നിക്ഷേപമാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ അംബാസിഡറുമായി ചർച്ചകൾ നടത്തി.
ടൗണ്‍ഷിപ് നിർമാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുതലുള്ള കാര്യങ്ങളിൽ യുഎഇ ഇടപെടലുണ്ടാകും. എന്നാൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഒരു വിദേശ രാജ്യത്തിന് സംസ്ഥാനത്ത് നിക്ഷേപം നടത്താൻ സാധിക്കൂ. ഇതേ തുടർന്നാണ് കേന്ദ്രാനുമതിക്കുള്ള നീക്കവും സജീവമാക്കിയത്. ടൂറിസം വകുപ്പിൽ നിന്ന് കഴിഞ്ഞ 18ന് ഉത്തരവിറങ്ങി. 2023 നവംബറിലാണ് സംസ്ഥാന സർക്കാർ ടൂറിസം ടൗണ്‍ഷിപ്പ് നിർദേശം മുന്നോട്ടു വച്ചത്. തുടർന്ന് ടൂറിസം വകുപ്പ് ഡിസംബർ 13ന് റവന്യൂ വകുപ്പിന് ഇതു സംബന്ധിച്ച അറിയിപ്പു നൽകി. പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Source link