CINEMA

‘വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി’: കുറിപ്പുമായി ദേവന്‍

മമ്മൂട്ടിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴുണ്ടായ മമ്മൂട്ടിയുടെ പെരുമാറ്റ രീതികളെ പുകഴ്ത്തിയാണ് ദേവന്റെ വാക്കുകൾ. ‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോടെയാണ് ദേവന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
ദേവന്റെ വാക്കുകൾ:

മനുഷ്യൻ എന്ന മമ്മൂട്ടി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. 

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. 

ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചുകൊണ്ട്, കൂടെക്കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു.

English Summary:
Devan Praises Mammootty


Source link

Related Articles

Back to top button