കെഎംഎ രാജ്യാന്തര മാനേജ്മെന്റ് കൺവൻഷന് കൊച്ചിയില്‍ തുടക്കം
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 41-ാമത് മാനേജ്മെന്റ് കൺവൻഷന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ തുടക്കം. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷ്വറൻസ് കമ്പനി ചെയർമാൻ ദീപക് പരേഖ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിനായി രാജ്യത്തിന് ദീർഘകാല മൂലധനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ബാങ്കിംഗ് മേഖല തകർച്ച നേരിട്ടപ്പോൾ രാജ്യത്ത് ബാങ്കിംഗ് മേഖല സുരക്ഷിതമാണ്. മാനുഫാക്ചറിംഗ് ഹബ്ബാക്കി ഇന്ത്യയെ മാറ്റണം. പ്രവാസിസമൂഹം കേരളത്തിന്റെ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വ്യവസായനയം ഭാവിയിലേക്കുള്ള വഴികാട്ടിയാണെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ നിരവധി വെല്ലുവിളികൾ ഉയരുമ്പോൾ ഉചിതമായ തീരുമാനം എടുക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ഡോ.ശശി തരൂർ എംപി പറഞ്ഞു. പ്രവാസി വ്യവസായികളായ ടി.എൻ. കൃഷ്ണകുമാർ, കെ.എസ്. സനൽകുമാർ, ഡോ.സിദ്ദിഖ് അഹമ്മദ്, സോഹൻ റോയി, രാമചന്ദ്രൻ ഒറ്റപ്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Source link