ഇന്ത്യ തോറ്റു
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ 3-0ന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് 2-0ന് ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന ഇന്ത്യൻ സ്വപ്നം പ്രതിസന്ധിയിലായി. 23ന് സിറിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. സിറിയയെ തോൽപ്പിച്ച് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി മാത്രമേ ഇന്ത്യക്ക് ഇനി പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകൂ. ഗ്രൂപ്പിൽ രണ്ട് മത്സരം വീതം പൂർത്തിയായപ്പോൾ ഓസ്ട്രേലിയ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഉസ്ബക്കിസ്ഥാൻ നാല് പോയിന്റുമായി രണ്ടാമതുണ്ട്. ഒരു പോയിന്റുള്ള സിറിയയാണ് മൂന്നാമത്. പോയിന്റില്ലാതെ ഇന്ത്യ നാലാമതും. ഗ്രൂപ്പിൽ ഓസ്ട്രേലിയ ഇന്നലെ രണ്ടാം ജയം സ്വന്തമാക്കി. ജാക്സണ് ഇർവിന്റെ (59’) ഗോളിൽ സോക്കറൂസ് 1-0ന് സിറിയയെ തോൽപ്പിച്ചു. 2-0ന് ഇന്ത്യയെ തോൽപ്പിച്ചപ്പോഴും ഓസ്ട്രേലിയയുടെ ഒരു ഗോൾ ജാക്സണ് ഇർവിന്റെ വകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും നോക്കൗട്ട് ഉറപ്പിച്ചു.
ഖത്തർ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഖത്തർ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. ആദ്യ മത്സരത്തിൽ ലെബനനെ 3-0നു കീഴടക്കിയ ഖത്തർ, രണ്ടാം മത്സരത്തിൽ 1-0ന് തജിക്കിസ്ഥാനെയും തോൽപ്പിച്ചു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് രണ്ട് മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമാണുള്ളത്.
Source link