CINEMA

‘എന്‍ വഴി തനി വഴി’ എന്ന സിനിമയുമായി ജെറിൻ; ബജറ്റ് ഒന്നര ലക്ഷം


ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ തിയറ്റർ റിലീസിന് എത്തുന്ന സിനിമയെന്ന വിശേഷണത്തോടെ ‘എൻ വഴി തനി വഴി’. ഒന്നര ലക്ഷം രൂപ മാത്രമാണ് ഈ സിനിമയുടെ നിര്‍മാണ ചിലവ്. ഒരു മണിക്കൂർ 47 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഫാമിലി ഡ്രാമയാണ്.
പി. ജെറിൻ ആണ് സംവിധാനം. ഇതിനു പുറമെ ഛായാഗ്രഹണം, എഡിറ്റിങ്ങ്, കളർ ഗ്രേഡിങ്ങ്, ഫോളി, ഡോൾബി ബൈനറൽ മിക്സ് മുതലായ കാര്യങ്ങൾ ആണ് ചെയ്തിരിക്കുന്നതും ജെറിൻ തന്നെയാണ്. ജെറിന്റെ ഭാര്യ വിന്നി ജെയിംസ് ഈ സിനിമയുടെ തിരക്കഥ.

ജെറിനും ഭാര്യ വിന്നി ജെയിംസും

ഒരു ഇടത്തരം കുടുംബത്തിലെ തൊഴിൽ രഹിതനായ ഒരു യുവാവ്. വിസ സംബന്ധമായ കാര്യത്തിൽ ഇടനില നിൽക്കേണ്ടി വരുന്നതും, അത് മൂലം അവനും അവന്റെ കുടുംബത്തിനും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങൾക്കൊടുവിൽ, ഒരു പുതിയ ഒരു വഴി കണ്ടെത്തുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

ലിറിക്സ്, മ്യൂസിക്, മേക്കപ്പ്, സഹ സംവിധാനം ചെയ്തിരിക്കുന്നത് കോമഡി ഉത്സവം ഫെയിം ഹസീബ് പാനൂർ ആണ്. അഭിലാഷ് നരിക്കുനി, ഷോബിത് മാങ്ങാട്, ശ്രീവിഷൻ, ശ്രീഷൻ, ശ്രീജ താമരശ്ശേരി, അൻഷിദ് അമ്പായത്തോട്, ഫസൽ, ജോബൻ ജേക്കബ്, ഹേമ, ഫൈസൽ കേളോത്, ഷാനിൽ ബാബു, സിദ്ദിഖ്, ജോബിൻ, അഖില, ദിൽന, ബിന്ദു, ഹസൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് : അമീൻ മേലാറ്റൂർ. സ്റ്റണ്ട്:  സനല്‍ പ്രകാശ്. ഏരിയൽ ഫോട്ടോഗ്രാഫി: ഷാജിന്‍. അസോസിയേറ്റ് DOP: ബാസിം നെരേത്‌. അസിസ്റ്റന്റ് ഡയറക്ടേഴ്സ് : വിഷ്ണു പ്രസാദ്, നിഹാൽ െക.പി, വിനീഷ് കോടഞ്ചേരി. ബെന്നാൻ പീറ്റ് (EBP എന്റർടൈന്റ്മെന്റ്സ്, കൊച്ചി) ആണ് നിർമാണം.


Source link

Related Articles

Back to top button