മായാ മാലി
അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ മാലിക്കും നമീബിയയ്ക്കും ജയം. ഗ്രൂപ്പ് ഇയിൽ നമീബിയ അട്ടിമറി ജയം സ്വന്തമാക്കി. ഫിഫ റാങ്കിൽ 28-ാം സ്ഥാനത്തുള്ള ടുണീഷ്യയെ 115-ാം സ്ഥാനക്കാരായ നമീബിയ 1-0ന് അട്ടിമറിച്ചു. 88-ാം മിനിറ്റിൽ ഡിയോണ്‍ കവെൻജിയുടെ വകയായിരുന്നു നമീബിയയുടെ ജയം കുറിച്ച ഗോൾ.
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ മാലി 2-0ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഫിഫ റാങ്കിൽ 51-ാം സ്ഥാനക്കാരാണ് മാലി, ദക്ഷിണാഫ്രിക്ക 66-ാം സ്ഥാനക്കാരും. ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം ഹമരി തരോർ (60’), ലാസിൻ സിനായോകൊ (66’) എന്നിവരായിരുന്നു മാലിയുടെ ഗോൾ നേടിയത്.
Source link