ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രവർത്തനം വിപുലമാക്കും
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ ശേഷി 1500 എണ്ണമായി വര്‍ധിപ്പിക്കും. ഈ വികസനത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നായി ആസ്റ്റര്‍ മാറുമെന്ന് അധികൃതർ അറിയിച്ചു. ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് വിപുലീകരണം. ഇതിനായി അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ കമ്പനി 850-900 കോടി രൂപയാണ് നിക്ഷേപിക്കുക. പുതുതായി നിർമിക്കുന്ന തിരുവനന്തപുരത്തെ ആസ്റ്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 350ലധികം കിടക്കകളാണു ലക്ഷ്യമിടുന്നത്.
കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 200ലധികം കിടക്കകള്‍ കൂട്ടും. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ 100 കിടക്കകളും ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 കിടക്കകളും വര്‍ധിപ്പിക്കും. കൊച്ചിയിലെ മെഡ്സിറ്റിയിൽ 100 കിടക്കകൾകൂടി വർധിപ്പിച്ച് മൊത്തം ശേഷി 600 കിടക്കകളാക്കാനും ആസ്റ്റർ ഡിഎം പദ്ധതിയിടുന്നു. നിലവില്‍ ആസ്റ്റര്‍ അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19 ആശുപത്രികളും 13 ക്ലിനിക്കുകളും 226 ഫാര്‍മസികളും 251 പേഷ്യന്റ് സെന്ററുകളും ഉള്‍പ്പെടുന്നതാണ് ഈ ശൃംഖല.

Source link