ഇറാന്റെ പ്രതിനിധിയെ പുറത്താക്കി പാകിസ്താന്; സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിച്ചു
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്താന് പുറത്താക്കി. നടപടി കൈക്കൊണ്ട് മണിക്കൂറുകള്‍ക്കകം, സ്വന്തം നയതന്ത്ര പ്രതിനിധിയെ ഇറാനില്‍നിന്ന് പാകിസ്താന് തിരിച്ചുവിളിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഇറാന്, പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ച്ഗുര്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.ഇറാനില്‍നിന്ന് തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്, ഇസ്ലാമാബാദില് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ പാകിസ്താനിലേക്കുള്ള അംബാസഡര്‍ നിലവില്‍ ഇറാന് സന്ദര്‍ശനത്തിലാണ്. അദ്ദേഹം ഇപ്പോള്‍ മടങ്ങിവരേണ്ടതില്ലെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നതും ആസൂത്രണം ചെയ്തിട്ടുള്ളതുമായ എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
Source link