വീണ്ടും ബോണ്‍മാറ്റി; പരിശീലകൻ പെപ്
ലണ്ടൻ: ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള 2023 ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്പാനിഷ് മിഡ്ഫീൽഡർക്ക്. 2023 ബലോണ്‍ ദോർ പുരസ്കാരവും ബോണ്‍മാറ്റിക്കായിരുന്നു. ഫിഫ 2023 വനിതാ ലോകകപ്പ് സ്പെയിൻ സ്വന്തമാക്കിയപ്പോൾ ഗോൾഡൻ ബോൾ പുരസ്കാരത്തിന് ഉടമയായതും ഇരുപത്തഞ്ചുകാരിയായ ഈ ബാവ്സലോണ താരമാണ്. കൊളംബിയയുടെ ലിൻഡ കൈസെഡോ, സ്പെയിനിന്റെ ജെന്നി ഹെർമോസോ എന്നിവരെയാണ് ഫിഫ ദ ബെസ്റ്റിൽ ബോണ്‍മാറ്റി പിന്തള്ളിയത്.
മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം ഇംഗ്ലീഷ് പ്രീമിയിർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. 2022-23 സീസണിൽ ഫിഫ ക്ലബ് ലോകകപ്പ് ഉൾപ്പെടെ അഞ്ച് ട്രോഫികളിൽ സിറ്റിയെ പെപ് എത്തിച്ചു. മറ്റ് പുരസ്കാരങ്ങൾ ☛ പുരുഷ ഗോൾ കീപ്പർ: എഡേഴ്സണ് (ബ്രസീൽ, മാഞ്ചസ്റ്റർ സിറ്റി) ☛ വനിതാ ഗോൾ കീപ്പർ: മേരി ഇയർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി ☛ വനിതാ ടീം കോച്ച്: സറീന വീഗ്നമാർ (ഇംഗ്ലണ്ട്) ☛ മികച്ച ഗോളിനുള്ള പുഷ്കാസ്: ഗ്വിൽഹെർമെ മഡ്രൂഗ (ബ്രസീൽ, ബോട്ടഫോഗോ എഫ്സി)
Source link