BUSINESS

റി​ക്കാ​ർ​ഡ് കു​റി​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രിവി​പ​ണി​ക​ൾ

മും​ബൈ: പു​തി​യ ഉ​യ​രം കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ. ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 73,000 ക​ട​ന്നു. നി​ഫ്റ്റി 22,000 പി​ന്നി​ട്ടു. ഐ​ടി ഓ​ഹ​രി​ക​ളു​ടെ കു​തി​പ്പാ​ണ് വി​പ​ണി​ക്ക് ഉൗ​ർ​ജ​മാ​യ​ത്. 759.48 പോ​യി​ന്‍റ് ഉയർന്ന സെ​ൻ​സെ​ക്സ് 73,327.94ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​ച്ച​ത്. വി​പ്രോ, എ​ച്ച്സി​എ​ൽ ടെ​ക് എ​ന്നീ ഐ​ടി ക​ന്പ​നി​ക​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ഫ​ലം പു​റ​ത്തു​വി​ട്ട​താ​ണ് സെ​ൻ​സെ​ക്സി​ൽ കു​തി​പ്പി​നി​ട​യാ​ക്കി​ത്. 202.90 പോ​യി​ന്‍റ് ഉ​യ​ർ​ന്ന നി​ഫ്റ്റി 22,097.45ൽ ​എ​ത്തി. സെ​ൻ​സെ​ക്സി​ൽ ഏ​റ്റ​വും നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് വി​പ്രോ​യാ​ണ്. വി​പ്രോ, എ​ച്ച്സി​എ​ൽ ടെ​ക്, ഇ​ൻ​ഫോ​സി​സ് നി​ഫ്റ്റി 50ലെ ​ആ​ദ്യ നാ​ലു നേ​ട്ട​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ്യ​ക്തി​ഗ​ത ഓ​ഹ​രി​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​എ​ൻ​ജി​സി 4.5 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഉൗ​ർ​ജം, എ​ണ്ണ, വാ​ത​കം മേ​ഖ​ല​ക​ളി​ലെ ഓ​ഹ​രികൾ 1.73 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നു. ടെ​ക് മ​ഹീ​ന്ദ്ര, ഇ​ൻ​ഫോ​സി​സ്, ടാ​റ്റ ക​ണ്‍​സ​ൾ​ട്ട​ൻ​സി, എ​സ്ബി​ഐ, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നീ ഓ​ഹ​രി​ക​ളും നേ​ട്ട​മു​ണ്ടാ​ക്കി. ബ​ജാ​ജ് ഫി​നാ​ൻ​സ്, ബ​ജാ​ജ് ഫി​ൻ​സേ​ർ​വ്, ലാ​ർ​സ​ൻ ആ​ൻ​ഡ് ട്രൂ​ബോ, ടാ​റ്റ മോ​ട്ടേ​ഴ്സ്, ടാ​റ്റ സ്റ്റീ​ൽ, ആ​ക്സി​സ് ബാ​ങ്ക് എ​ന്നി​വ​രാ​ണ് സെ​ൻ​സെ​ക്സി​ൽ നേ​ട്ട​മു​ണ്ടാ​ക്കാതെ​പോ​യ പ്ര​മു​ഖ​ർ. മു​ന്നേ​റ്റ​ത്തി​നു കാ​ര​ണ​ങ്ങ​ൾ ഐ​ടി ഓ​ഹ​രി​ക​ളി​ൽ മു​ന്നേ​റ്റം വി​പ്രോ, എ​ച്ച്സി​എ​ൽ ടെ​ക് എ​ന്നീ ഓ​ഹ​രി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ൽ നി​ഫ്റ്റി ഐ​ടി സൂ​ചി​ക മൂ​ന്ന് ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്നു. സെ​ൻ​സെ​ക്സി​ലും ഐ​ടി ഓ​ഹ​രി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കു​തി​പ്പു​ണ്ടാ​യ​ത്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലും കു​തി​പ്പ് ഏ​ഷ്യ​ൻ സൂ​ചി​ക​ക​ളി​ലും കു​തി​പ്പ് പ്ര​ക​ട​മാ​ണ്. ജ​പ്പാ​ന്‍റെ നി​ക്കി 34 വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച​യും സൂ​ചി​ക​ മു​ന്നേ​റി​യി​രു​ന്നു. ചൈ​ന​യു​ടെ ഷാ​ങ്ഹാ​യ് കോ​ന്പോ​സി​റ്റ്, ഹോ​ങ്കോ​ങ് ഹാം​ഗ് സെം​ഗ് തു​ട​ങ്ങി​യ​വ​യും നേ​ട്ട​മു​ണ്ടാ​ക്കി. ജ​നു​വ​രി​യി​ൽ ഇ​തു​വ​രെ വി​ദേ​ശ സ്ഥാ​പ​ന നി​ക്ഷേ​പ​ക​ർ 3,864 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച 340 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ അ​വ​ർ വി​റ്റൊ​ഴി​ഞ്ഞി​രു​ന്നു. മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ 2,911 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു. എ​ണ്ണ​വി​ത​ര​ണം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ നീ​ങ്ങി എ​ണ്ണ​വി​ത​ര​ണം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ നീ​ങ്ങി​യ​തും ഓ​ഹ​രി വി​പ​ണി​യി​ൽ ഗു​ണം ചെ​യ്തു. ചെ​ങ്ക​ട​ലി​ലെ സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​ന് യു​എ​സ്-ബ്രി​ട്ടീ​ഷ് സേ​ന​ക​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ വി​ത​ര​ണ ത​ട​സം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ നീ​ങ്ങി​യ​ത് എ​ണ്ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി. ബ്ര​ന്‍റ് ക്രൂ​ഡ് വി​ല 0.51 ശതമാനം കുറഞ്ഞ് ബാ​ര​ലി​ന് 77.78 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലെ​ത്തി. രൂ​പ​യു​ടെ മൂ​ല്യം ഉ​യ​ർ​ന്നു രൂ​പ​യു​ടെ മൂ​ല്യം ഉ​യ​ർ​ന്ന​തും ഡോ​ള​ർ സൂ​ചി​ക താ​ഴു​ന്ന​തും വി​പ​ണി​യി​ൽ ഉ​ണ​ർ​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 82.88 എന്ന നിലയിലാണ്.

Source link

Related Articles

Back to top button