WORLD
ചെങ്കടലില്‍ യു.എസ് ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം; പിന്നില്‍ ഹൂതികളെന്ന് അമേരിക്ക
ഏദന്‍: യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം. എം.വി. ഈഗിള്‍ ജിബ്രാള്‍ടാര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് യു.എസ്. സൈന്യം ആരോപിച്ചു. കപ്പലിന് കേടുപാടുകളുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.ഹൂതികള്‍ മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും രണ്ടെണ്ണം കടലില്‍ എത്തിയില്ലെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനി ആംബ്രേ അറിയിച്ചു. ഏദനിലില്നിന്ന് തെക്ക്- പടിഞ്ഞാറായി 95 നോട്ടിക്കല്‍മൈല്‍ ദൂരത്തിലാണ് ആക്രമണമുണ്ടായത്.
Source link